തിരുവനന്തപുരം:പഴയ ട്രങ്ക് കാളിൽ നിന്ന് 4ജിയിലേക്ക് കേരളം മാറിയെങ്കിലും സർക്കാർ കാര്യത്തിൽ മാറ്റമൊന്നുമില്ല ഇന്നും പഴയ ട്രങ്ക് കാൾ പോലെ തന്നെ. അത് മാറി 4ജി സർക്കാരാകണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യ കേരള മന്ത്രിസഭയുടെ അറുപതാം വാർഷികാഘോഷം നിശാഗന്ധിയിൽ ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ട് സർക്കാരിന് മാറ്റംവരുന്നില്ല്ല. ഉദ്യോഗത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ വിവാദത്തിൽപ്പെടാതെ പ്രൊമോഷനും പിന്നീട് പ്രശ്‌നത്തിലൊന്നും പെടാതെ പെൻഷൻപറ്റി പിരിയണം എന്നാണു ചിന്ത. എന്തിനെയും മുടക്കാനാണ് ചിലർക്ക് താൽപ്പര്യം. നമ്മുടെ നാടിന്റെ നല്ല നാളെയെക്കുറിച്ച് അവർ ചിന്തിക്കുന്നതേയില്ല.
നമ്മുടെ നാടിന്റെ വികസനത്തിനു നിക്ഷേപം പ്രധാനമാണ്. നിക്ഷേപകരെ ആകർഷിക്കാൻ കഴിയണം. അവർ നമ്മുടെ ശത്രുക്കളല്ല. അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത കൊടുക്കണം. എന്ത് വില കൊടുത്തും വികസനം നടപ്പിലാക്കാൻ സർക്കാർ തീരുമാനിക്കണം. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുക. അത് സംസ്ഥാനത്തിന്റെ വികസനത്തെ തടയും എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷം വഹിച്ചു. യുഡിഎഫ് എം എൽ എ മാർ ആരും തന്നെ ചടങ്ങിൽ പങ്കെടുത്തില്ല. ഏക ബിജെപി എം എൽ എ രാജഗോപാലും പങ്കെടുത്തില്ല. ഒരുകക്ഷിയിലും ഇല്ലാത്ത പിസി ജോർജ് പങ്കെടുത്തു. ചടങ്ങിന് ശേഷം നൃത്തശില്പവും പിന്നണിഗായകർ പങ്കെടുത്ത ഗാനമേളയും അരങ്ങേറി