NEWS31/12/2016

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി

ayyo news service
തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി  നീട്ടണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ പിഎസ്സിയുടെ പ്രത്യേക യോഗം അംഗീകരിച്ചു. ഇതുവരെ കാലാവധി നീട്ടിക്കിട്ടാത്ത റാങ്ക് ലിസ്റ്റുകളാണ് നീട്ടിയത്. സ്വാഭാവിക യായ മൂന്നുവര്‍ഷം ഡിസംബര്‍ 31 ന് കാലാവധി തികയുന്നതും അടുത്തവര്‍ഷം ജൂണ്‍ 30 വരെയുള്ള കാലയളവില്‍ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നതുമായ റാങ്ക് ലിസ്റ്റുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ചെറുതും വലുതുമായ  90 ജില്ലാ റാങ്ക് ലിസ്റ്റുകളടക്കം  ഇരുനൂറോളം ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുക.  ഈ കാലളവില്‍ ഏതെങ്കിലും ഒരു തസ്തികയ്ക്ക് പുതിയ റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരികയാണെങ്കില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റ് റദ്ദാകും.

പോലിസ് തുടങ്ങിയ  യൂണിഫോംഡ് ഫോഴ്‌സസിലെ ട്രെയിനിംഗ് ആവശ്യമായ തസ്തികകള്‍ക്കുള്ള റാങ്ക് ലിസ്റ്റുകള്‍ക്കും പരിശീലനത്തിന്  തെരഞ്ഞെടുക്കുയും തുടര്‍ന്ന് സ്വമേധയാ നിയമിതരാകുകയും ചെയ്യുന്ന സര്‍വ്വീസുകളുടെയും തസ്തികകളുടെയും റാങ്ക് ലിസ്റ്റുകള്‍ക്കും കാലാവധി നീട്ടല്‍ ബാധകമല്ല.

പിഎസ്സി ചട്ടം 13 പ്രകാരം മൂന്നുവര്‍ഷമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധിയെങ്കിലും അഞ്ച് തവണ വരെ കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ട്.

Views: 1501
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024