ന്യൂഡൽഹി :ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജെങ്ങും കെജ്രിവാൾ സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. അനിന്ദോ മജുംദാറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നീക്കിയതിനു പിന്നാലെ ഓഫീസും ഡല്‍ഹി സര്‍ക്കാര്‍ അടച്ചുപൂട്ടി.
എഎപിക്കു സമ്മതമല്ലാത്ത ശകുന്തള ഗാംലിനെ ആക്ടിങ് ചീഫ് സെക്രട്ടറിയായി നിയമിച്ചതാണ് കേജ്‍രിവാളിന്‍റെ എതിര്‍പ്പിനിടയാക്കിയത്. കെജ്രിവാൾ സര്‍ക്കാരിനോട് ആലോചിക്കാതെ ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശമനുസരിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ആക്ടിങ് ചീഫ് സെക്രട്ടറിയെ നിയമിച്ചത്.
ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്‍റെ അധികാരങ്ങളില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങ് കൈകടത്തുന്നുവെന്നാണ് എഎപിയുടെ ആക്ഷേപം.
എന്നാല്‍ ആരോപണങ്ങള്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നിഷേധിച്ചു. ഡല്‍ഹിയിലെ പുതിയ സാഹചര്യം അറിയിക്കാന്‍ കെജ്രിവാൾ രാഷ്ട്രപതിയെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്. .