മലപ്പുറം:കോണ്‍ഗ്രസിലെ ആരോപണ പ്രത്യാരോപണങ്ങള്‍ മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.
നേതാക്കള്‍ പരസ്പരം ചെളിവാരിയെറിയുന്നത് വളരെയധികം അതൃപ്തിയുണ്ടാക്കുന്നുണ്ട്. ഈ രീതിയില്‍ മുന്നോട്ടു പോകാനാണെങ്കില്‍ എന്തിനാണ് മുന്നണി സംവിധാനമെന്നും മജീദ് ചോദിച്ചു. തമ്മിലടി പരിഹരിക്കാന്‍ അടിയന്തര നടപടി വേണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനോടും ഇക്കാര്യം ആവശ്യപ്പെടുമെന്നും മുസ്‌ലിം ലീഗ് നേതൃത്വം വ്യക്തമാക്കി. പാണാക്കാട് ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ ലീഗ് ആഞ്ഞടിച്ചത്.
യുഡിഎഫിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനാണ് ജാഥ നടത്തുന്നത്. ഇപ്പോള്‍ ജാഥ നടത്തുന്നതിനുള്ള സാഹചര്യമാണോയെന്നു പരിശോധിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. .