തിരുവനന്തപുരം:വല്ലാർപാടം പദ്ധതിക്കുവേണ്ടി 2008-ൽ വഴിയാധാരമാക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി വിജ്ഞാപനം ചെയ്ത മൂലമ്പള്ളി പാക്കേജ് പൂർണ്ണമായി ഉടൻ നടപ്പിലാക്കുക എന്ന ആവിശ്യ മുന്നയിച്ച് കോ-ഓർഡിനേഷൻ കമ്മിറ്റി യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്ച്ച് നടത്തി.
ഫാ.ജെയിംസ് കുലാസ് മാര്ച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. കമ്മിറ്റിയുടെ ജനറൽ കണ്‍വീനർ ഫ്രാൻസിസ് കുളത്തുങ്കൽ അദ്ധ്യക്ഷം വഹിച്ചു.