അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (വെല്‍ഫെയര്‍) രഞ്ജിത് മനോഹര്‍ ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
തിരുവനന്തപുരം- തൊഴില്‍ വകുപ്പ് ലേബര്‍ കമ്മീഷണറേറ്റില്‍ സദ്ഭാവനാ ദിനാചരണം നടത്തി. ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൊവിഡ്19 ദാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ സീനിയര്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (വെല്‍ഫെയര്‍) രഞ്ജിത് മനോഹര്‍ ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലോ ഓഫീസര്‍, ജോയിന്റ് ലേബര്‍ കമ്മീഷണര്‍, ഫിനാന്‍സ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.