സാന്തിയാഗോ: ചിലി കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ കടന്നു. പെറുവിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ചിലി കീഴടക്കിയത്. എഡ്വാര്‍ഡോ വര്‍ഗാസിന്റെ ബൂട്ടിൽ നിന്നാണ് രണ്ടുഗോളുകളും പിറന്നത്. ഇരുപതാം മിനിറ്റില്‍ തന്നെ കാര്‍ലോസ് സംബ്രാനോയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ടതോടെ പത്തു പേരുമായി കളിക്കേണ്ടി വന്നത് പെറുവിനെ പ്രതിരോധത്തിലാക്കി.
42,64 മിനിറ്റിലായിരുന്നു എഡ്വാര്‍ഡോ വര്‍ഗാസിന്റെ ഗോളുകൾ . രണ്ടാം പകുതിയില്‍ ഒരു സെല്‍ഫ് ഗോളിലൂടെയാണ് പെറു സമനില ഗോള്‍ നേടിയത്. ചിലി മധ്യനിര താരം ഗാരി മെഡലില്‍ നിന്നായിരുന്നു ഗോള്‍. ഗോള്‍ മുഖത്ത് നിന്നു പന്തു ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സെല്‍ഫ് ഗോള്‍.