ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലീഷ്‌കോവയെ പരാജയപ്പെടുത്തിയാണ് കെര്‍ബര്‍ കീരീടം ചൂടിയത്. സ്‌കോര്‍: 6-3, 4-6, 6-4. ഫൈനലിലെത്തിയതോടെ കെര്‍ബര്‍ സെറീനയെ മറികടന്ന് ലോക റാങ്കിംഗില്‍
വീണ്ടും ഒന്നാമതെത്തിയിരുന്നു . 1996 ൽ സ്റ്റെഫി ഗ്രാഫ് യുഎസ് ഓപ്പണ്‍ കീരീടം ചൂടിയ ശേഷം
ആദ്യമായാണ് ഒരു ജര്‍മന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്.
ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ സെറീന വില്ല്യംസിനെ പരാജയപ്പെടുത്തി കീരീടം കരസ്ഥമാക്കി സീസണിനു തുടക്കമിട്ട കെര്‍ബറുടെ ഈ വർഷത്തെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്.