മോസ്‌കോ: തെക്കുപടിഞ്ഞാറന്‍ റഷ്യയില്‍ ഫ്‌ളൈ ദുബായ് യാത്രാവിമാനം വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് 62 പേര്‍ മരിച്ചു. ഇതില്‍ ഏഴു വിമാനജീവനക്കാരും രണ്ടു ഇന്ത്യക്കാരും മരിച്ചവരില്‍പ്പെടും. അഞ്ജു കതിര്‍വേല്‍ അയ്യപ്പന്‍, മോഹന്‍ ശ്യാം എന്നിവരാണ് മരിച്ചത്..
പ്രദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 3.50ന് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.01) റോസ്‌തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം.
ദുബായിയില്‍നിന്നു എത്തിയതായിരുന്നു വിമാനം.ഫ്‌ളൈ ദുബായ് വിമാന കമ്പനിയുടെ എഫ്.ഇസെഡ് ബോയിംഗ് 738 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കാലാവസ്ഥ വ്യതിയാനം മൂലം റണ്‍വേ കാണാന്‍ സാധിക്കാത്തിരുന്നതാണ് വന്‍ അപകടത്തിനു വഴിവച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി റീജിയണല്‍ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.