തിരുവനന്തപുരം: ബ്രൂവറികള്‍ക്കും ബോട്‌ലിംഗ് കോമ്പൗണ്ടിങ് ആന്റ് ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കും അനുമതിക്കുവേണ്ടി 'സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അര്‍ഹത സംബന്ധിച്ച് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ സമിതി രൂപീകരിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ( നികുതി ) അധ്യക്ഷയും എക്‌സൈസ് കമ്മീഷണര്‍, ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ (ഇ സി ആര്‍ ബി ) ഡെപ്യൂട്ടി സെക്രട്ടറി ( നികുതി വകുപ്പ്) എന്നിവര്‍ അംഗങ്ങളുമാണ്. സമിതി ഒക്ടോബര്‍ 31 നകം ശുപാര്‍ശ സമര്‍പ്പിക്കണം.