ന്യൂഡല്‍ഹി: ഇന്ധന കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3.13 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയലിന് ഉണ്ടായ വിലവര്‍ധനവിനെ തുടര്‍ന്നാണ് ഇന്ത്യയിലും ഇന്ധനവില കൂട്ടിയത്.