തിരുവനന്തപുരം ∙ ഗുരുവിന്റെ ദർശനങ്ങളെ ആസൂത്രിതമായി വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്.
ഇത്തരം പ്രമാണിമാർ തങ്ങളുടെ സ്വാർഥ നേട്ടങ്ങൾക്ക് വേണ്ടി ഗുരുദർശനങ്ങളെ
ഉപയോഗിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങളുടെ ബുദ്ധി ആർക്കും
തീറെഴുതിയിട്ടില്ലെന്ന് വെള്ളാപ്പള്ളിനടേശൻ മനസിലാക്കണം. ഗുരുദർശനങ്ങളെ സംഘപരിവാറുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം
അപകടകരമാണ്ന്നും വി.എസ്. കുറ്റപ്പെടുത്തി.
മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെ എതിർത്തവരാണ് ബിജെപിയും ആർഎസ്എസും. അന്ന് വെള്ളാപ്പള്ളിക്ക് കച്ചവടങ്ങളിലായിരുന്നു താൽപര്യം. അതിനാൽ വെള്ളാപ്പള്ളിക്ക് ചരിത്രം അറിയില്ല. അത് അറിയാതെയാണ് ആർഎസ്എസിനെ ഗുരു ദർശനവുമായി കൂട്ടികെട്ടാൻ ശ്രമിക്കുന്നത്. കുമാരനാശാൻ 14 വർഷം ഇരുന്ന കസേരയിൽ ഇരുന്നാണ് ഗുരുവിനെ ഈഴവ ഗുരുവാക്കാൻ ശ്രമിക്കുന്നതെന്നും വി.എസ് പറഞ്ഞു.