തിരുവനന്തപുരം: വോയ്‌സ് ഓഫ് ഗള്‍ഫ് റിട്ടേണീസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ഡിസംബര്‍ 18 ബുധനാഴ്ച വൈകിട്ട് 6ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടക്കും. പൂയം തിരുനാള്‍ ഗൗരിപാര്‍വ്വതി ഭായി തമ്പുരാട്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും. വി.ജി.ആര്‍.ചെയര്‍മാന്‍ അമ്പലത്തറ എം.കെ.രാജന്‍ അധ്യക്ഷനായിരിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌കാര സമര്‍പ്പണം നടത്തും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍, എം.എല്‍.എ. വി.കെ.പ്രശാന്ത് എന്നിവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദരിക്കും. ഒ.രാജഗോപാല്‍ എം.എല്‍.എ പൊന്നാട ചാര്‍ത്തും. തിരുവനന്തപുരം നഗരസഭ മേയര്‍ കെ.ശ്രീകുമാര്‍ പ്രശസ്തിപത്ര സമര്‍പ്പണം നടത്തും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. വി.ജി.ആര്‍ ജനറല്‍ സെക്രട്ടറി പ്രവാസിമിത്ര തോപ്പില്‍ സുരേന്ദ്രന്‍ സ്വാഗതവും ശൈലജ പുഞ്ചക്കരി കൃതജ്ഞതയും പറയും.