ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതോടെ രാജ്യത്ത് 70-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി .
സ്വരാജ്യത്തില്‍നിന്ന് സുരാജ്യത്തിലേക്കു നാം മാറണം. ഇന്ത്യയെ മഹത്തരമാക്കുക എന്നതാണു നമ്മുടെ കടമ. ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ 125 കോടി ജനങ്ങളും പ്രാപ്തരാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു..
ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെത്തി
രാഷ്ട്രപിതാവിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന്
ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. അതീവ
സുരക്ഷയിലാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടക്കുന്നത്.