തിരുവനന്തപുരം:മാനം കറുത്തിട്ടും ശക്തമായ മഴ പെയ്തിട്ടും സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ പങ്കെടുത്ത നേതാക്കളും പ്രവര്ത്തകരും എങ്ങും ഓടി മറഞ്ഞില്ല. സ്ത്രീ ജനങ്ങൾ ഉൾപ്പെടെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലെ ആയിരങ്ങളാണ് ബി ജെ പിയുടെ അഴിമതി ഒത്തുതീര്പ്പു രാഷ്ടിയം എന്നിവക്കെതിരെയുള്ള ഉപരോധ സമരത്തിൽ പങ്കെടുത്തത് .
അമിത് ഷാ വേദിയിൽ എത്തുന്നതിനു മുൻപ് വലിയ മഴയുടെ വരവറിയിച്ച ആകാശക്കറുപ്പ്
ഇന്നലെ വൈകിട്ട് തുടങ്ങിയ ഉപരോധം ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ യുടെ ഉദ്ഘാടന പ്രസംഗത്തോടെ സമാപിച്ചു. ശക്തമായ മഴയെ അവഗണിച്ചായിരുന്നു അദ്ദേഹം വേദിയിലെത്തിയതും നനഞ്ഞുക്കൊണ്ട് അണികളെ അഭിസംബോദന ചെയ്തതും. ഒപ്പം വേദിയിൽ സംസ്ഥാന ദേശിയ നേതാക്കളും മഴയിൽ കുളിച്ചു നില്പ്പുണ്ടായിരുന്നു.
സെക്രട്ടറിയേറ്റ് സൌത്ത് ഗേറ്റിനു മുൻവശം പ്രാധാന റോഡിൽ ഒരു ലോറിയിലാണ് പ്രസംഗവേദി ഒരുക്കിയിരുന്നത്. നാല് മണിക്കൂറിൽ കൂടുതലാണ് വാഹന ഗതാഗതംപൂര്‍ണമായും തടസ്സപ്പെട്ടത്.