NEWS22/07/2015

സിവില്‍ സപ്ലൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധന ആരംഭിച്ചു.

ayyo news service
തിരുവനന്തപുരം:ഉത്സവകാലങ്ങളില്‍ പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, ഗ്യാസ് സിലിണ്ടറിന്റെ ദുരുപയോഗം എന്നിവ തടയുന്നതിനും വേണ്ടി രൂപീകരിച്ച സിവില്‍ സപ്ലൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പൊതുവിപണിയിലെ വ്യാപാര കേന്ദ്രങ്ങളിലും റേഷന്‍ മൊത്ത, ചില്ലറ വ്യാപാര ഡിപ്പോകളിലും പരിശോധന ആരംഭിച്ചു.

കോവളത്തുള്ള റേഷന്‍ മൊത്ത വ്യാപാര ഡിപ്പോയില്‍ ഇന്നലെ (ജൂലൈ 21) നടത്തിയ പരിശോധനയില്‍ 93 കിലോഗ്രാം പച്ചരി കൂടുതലും 541 കിലോഗ്രാം ഗോതമ്പ് കുറവും കണ്ടെത്തി. കൂടാതെ നേമത്തുള്ള ഏഴാം നമ്പര്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോയില്‍ നടത്തി പരിശോധനയില്‍ 437 കിലോഗ്രാം പുഴുക്കലരി കുറവും 86 കിലോഗ്രാം പച്ചരി കുറവും ഗോതമ്പ് 191 കിലോഗ്രാം അധികവും കണ്ടെത്തി. പൊതു വിപണിയിലെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു.
 

Views: 1435
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024