തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ ബിജെപിയുടെ രണ്ടാംഘട്ട സമരം സെക്രട്ടറിയേനു മുൻപിൽ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതോടെ ആണത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള അധ്യക്ഷം വഹിച്ചു.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണ്ണമായും പിന്‍വലിക്കുക, കെ.സുരേന്ദ്രന് ഉള്‍പ്പെടെയുളള അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കളളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, ശബരിമലയില്‍ അയ്യപ്പഭക്തന്മാര്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.