തിരുവനന്തപുരം:മഹിളാ കോൺഗ്രസ്സിന്റെ നേത്യത്വത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിക്കുക. അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കുക . നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാ സെക്രട്ടറിയിറ്റ് മാർച്ചും സ്ത്രീ സുരക്ഷാ സംഗമവും നടത്തി. കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടിയാണ് പ്രതിഷേധമാർച്ച് സെക്രട്ടറിയേറ്റ് നടയിലെത്തിയത്. ദേശീയ അധ്യക്ഷ ശോഭ ഓജയും സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയും മാർച്ചിന് നേത്യത്വം നൽകി. തുടർന്ന് നടന്ന സ്ത്രീ സുരക്ഷാ സംഗമം ശോഭ ഓജ ഉദ്ഘാടനം ചെയ്തു. ബിന്ദു കൃഷ്ണ അധ്യക്ഷയായിരുന്നു. സംഗമത്തെ അഭിസംബോധന ചെയ്ത് നിരവധി നേതാക്കൾ സംസാരിച്ചു.