ന്യൂഡല്‍ഹി:നിയമന വിഷയത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്ന വിജ്!ഞാപനത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസയച്ചു.
ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ആംആദ്മി സര്‍ക്കാരിന്റെ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചത്. മുന്‍കാലങ്ങളിലെ നിയമനങ്ങളുടെ വിശദാംശങ്ങള്‍ ആറാഴ്ചയ്ക്കകം അറിയിക്കണമെനന്് സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞു.
ഉദ്യോഗസ്ഥ നിയമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ലഫ്റ്റനനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും ഇതു സ്വീകാര്യമല്ലെങ്കില്‍ തിരിച്ചയക്കാമെന്നും ഡല്‍ഹി സര്‍ക്കാറിന്റെ അഭിഭാഷകനാണ് കോടതിയെ ബോധിപ്പിച്ചത്. ഇതംഗീകരിച്ചാണ് നിയമനത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി കേജ്‌രിവാള്‍ സര്‍ക്കാരിനോട് ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടത്.