തിരുവനന്തപുരം:സംസ്ഥാന സർക്കാർ മുന്നോട്ടുവന്നു ഡെപ്പോസിറ്റ് കലക്ടർമാരെ രക്ഷിക്കണം,. ആത്മഹത്യയിലേക്കോ കൂട്ടമരണത്തിലേക്കോ തള്ളിവിടാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഡെപ്പോസിറ്റ് കളക്ടർമാർക്ക് ഒരിടക്കാലാശ്വാസം പ്രഖ്യാപിക്കണം എന്ന് കെ മുരളീധരൻ എംഎൽഎ അഭ്യർത്ഥിച്ചു. കോ-ഓപ്പറേറ്റിവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് അസോസിയേഷൻ കേരളയുടെ സെക്രട്ടറിയേറ്റ് ധർണ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സിബിഡിസിഎയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹം.
പ്രധാനമന്ത്രി മോദി നടപ്പിലാക്കിയ നോട്ട് അസാധു മൂലം ഇന്ന് സഹകരണ പ്രസ്ഥാനം തകർച്ചയുടെ വക്കിലാണ്. അതിൽ ഏറ്റവും അധികം ദുരിതം അനിഭവിക്കേണ്ടി വരുന്നത് ഡെപ്പോസിറ്റ് കളക്ടര്മാരാണ്. ഇവർ വീടുകളിൽ ചെന്ന് കാശ് ചോദിച്ചാൽ. അവരുടെ കയ്യിൽ തരാനില്ല. കാരണം അധ്വാനിച്ചുണ്ടാക്കുന്ന പണം പോലും ശരിക്കും വിനിയോഗിക്കാൻ കഴിയുന്നില്ലന്ന് മുരളീധരൻ പറഞ്ഞു
അതുകൊണ്ട് തൊഴിൽ എടുത്ത് ജീവിക്കുന്ന. ഇന്ന് ഏതാണ്ടെല്ലാ ഡെപ്പോസിറ്റ് കളക്ടർമാരും മുഴുപ്പട്ടിയിലാണ്. സംസ്ഥാന സർക്കാർ അടിയന്തിരമായി ഡെപ്പോസിറ്റ് കളക്ടർമാർക്ക് ഒരിടക്കാലാശ്വാസം പ്രഖ്യാപിച്ചില്ലെങ്കിൽ പല വീടുകളിലും പട്ടിണി മരണങ്ങൾ ഉണ്ടാകും. എന്നതാണ് യാഥാർഥ്യം. അതുപോലെ ഇവരെ സ്ഥിരപ്പെടുത്തുവാനുള്ള ഉത്തരവിലെ പോരായ്മാ പരിഹരിക്കണം.ഡെപ്പോസിറ്റ് കലക്ടർമാരെ ആത്മഹത്യയിലേക്കോ കൂട്ടമരണത്തിലേക്കോ തള്ളിവിടാതിരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും കെ മുരളിധരൻ അഭ്യർത്ഥിച്ചു