തിരുവനന്തപുരം:സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷനില്‍ സഹകരണസംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് ഇന്‍സ്‌പെക്ഷന്‍ സെല്‍ വിഭാഗം പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ വിശദമായ അന്വേഷണത്തിന് സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിലെ ജോയിന്റ് രജിസ്ട്രാര്‍ (എസ്.സി/എസ്.റ്റി) ദിലീപ്കുമാറിനെ ചുമതലപ്പെടുത്തി.
ഭരണ സമിതി അധികാരത്തില്‍ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ നിലവിലുള്ള ഭരണസമിതിയെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സസ്‌പെന്റ് ചെയ്തും,സസ്‌പെന്റ് ചെയ്തിട്ടുള്ള ഭരണസമിതിയ്ക്ക് പകരം സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഭരണസമിതിയുടെ ചുമതല നിര്‍വഹിക്കുന്നതിന് എറണാകുളം ജില്ലാ ജനറല്‍ വിഭാഗം ജോയിന്റ് രജിസ്ട്രാറെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചും സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.