മൂവാറ്റുപുഴ:സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട പുത്തന്‍വേലിക്കരയിലെ ഭൂമിയിടപാട് കേസില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങി ആറ് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സന്തോഷ്മാധവന്‍ ഇടനിലക്കാരനായ കമ്പനിക്ക് 127 ഏക്കര്‍ഭൂമി ദാനംചെയ്യാനുള്ള
യുഡിഎഫ് മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിനെതിരായ പരാതിയിലാണ് കോടതി വിധി.
ഭൂമിദാനവിഷയത്തില്‍ ഗൂഢാലോചന നടന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്
നഷ്ടമുണ്ടാക്കുന്ന തീരുമാനമാണ് എടുത്തതെന്നും പരാതിക്കാരനായ കളമശേരി
സ്വദേശി ഗിരീഷ് ബാബുവിനുവേണ്ടി ഹാജരായ അഡ്വ. കെ സി സുരേഷ്, അഡ്വ. എന്‍ പി
തങ്കച്ചന്‍ എന്നിവര്‍ കോടതിയില്‍ ബോധിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്,
റവന്യൂ അഡീഷണല്‍ ചീഫ്‌സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, സ്ഥലമുടമ സന്തോഷ്
മാധവന്‍, ഐടി കമ്പനിയായ ആര്‍എംഇസഡ്, ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍
ലിമിറ്റഡ് എംഡി ബി എം ജയശങ്കര്‍ എന്നിവരെ പ്രതികളാക്കിയാണ് ഗിരീഷ് ബാബു
വിജിലന്‍സ്‌കോടതിയില്‍ ഹര്‍ജി നല്‍കിയത്.