ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ എകെജി സെന്ററിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എകെജി സെന്ററിലേക്കു മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മറികടന്നു. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡ് തകര്‍ത്തു. സംഘര്‍ഷം നേരിടാന്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ചനടത്തും.