മന്ത്രി രാജുവിൽ നിന്ന് ന്നു പുരസ്കാരം സ്വീകരിക്കുന്നു
തിരുവനന്തപുരം: നസീർ സാറിന്റെ ഏറ്റവും വലിയ ഒരനുഗ്രഹം എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റ തലമുടിയാണ്. ഒരുപാട് കഥാപാത്രങ്ങൾക്കുവേണ്ടിയിട്ട് അദ്ദേഹം വിഗ് വച്ച് അഭിനയിച്ചിട്ടുണ്ടണ്ടെങ്കിലും , പക്ഷെ, യാഥാർത്ഥ ജീവിതത്തിൽ തലയിൽ ഇത്രയധിയകം മുടിയുള്ള ഒരു നായകനെ ഞാൻ കണ്ടിട്ടേയില്ല. ഇപ്പഴുമില്ല.ഞാൻ അതിശയിച്ചു പോയിട്ടുണ്ട്. തലയിൽ പായ്ച്ചോ വിഗോ ഒന്നും വയ്ക്കുകയെ വേണ്ട തല നിറച്ചുമുടിയ ഞാനതിനെപ്പറ്റി അദ്ദേഹത്തോട് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് ശ്രീലത നമ്പൂതിരി പറഞ്ഞു. പ്രേംനസീർ സുഹൃത് സമിതിയുടെ നാലാമത് എവർഗ്രീൻ ഹീറോ പ്രേംനസീർ പുരസ്കാരം ഉദ്ഘാടകനായി മന്ത്രി രാജുവിൽ നിന്ന് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അവർ. എല്ലാ വേഷങ്ങളും അണിയാൻ കഴിവുള്ള ഒരു നടനായിരുന്നു പ്രേം നസീർ. ഇന്നും മലയാള സിനിമാറ്റിയിൽ എല്ലവേഷങ്ങളും ഇണങ്ങുന്ന മറ്റൊരു നടനില്ല.
അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവെന്നു പറഞ്ഞാൽ പാട്ടുകൾ ഇത്രത്തോളം തന്മയത്വത്തോടെ പാടി അഭിനയിക്കുന്ന ഓരു വ്യക്തിയില്ല. നമ്മൾ അതിശയിച്ചു പോയിട്ടുണ്ട്ക സ്വരങ്ങളൊക്കെ പാടുന്നതുകേട്ട് പലപ്പോഴുംഞാൻ തന്നെ അതിശയിച്ചുപോയിട്ടുണ്ട്. സാറിതെങ്ങനെ സംഭവിക്കുന്നു.വെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. കാരണം ഒരുഗായകൻ പാടുന്നതിനേക്കാൾ കൂടുതലായിട്ട് തന്മയത്തോടുകൂടി പാടിഅഭിനയിച്ച ഒരു വ്യക്തിയില്ല അങ്ങനെയൊരു വ്യക്തി ശിവാജിഗണേശൻ മാത്രമേയുള്ളു.
ഞാൻ അന്ന് മദ്രാസിൽ പോയത്തിനു ശേഷമാണ് പാട്ടു പഠിക്കാൻ തുടങ്ങിയത്/ അരങ്ങേറ്റം കഴിഞ്ഞപ്പോൾ എനിക്ക് ഒരുപാട് കച്ചേരികൾ വന്നു ഷൂട്ടിങ് മദ്രാസിൽ ആയിരിക്കുമ്പോൾ എനിക്ക് പ്രാക്ടീസ് ചെയ്യാൻ പറ്റും. പക്ഷെ ഈ ഔട്ട് ഡോറിലൊക്കെ, ഇപ്പോൾ മൈസൂറിലോ ബാംഗ്ലൂരിലോ ഒക്കെ ഷൂട്ടിങ്ങിനു പോകുമ്പോൾ എനിക്ക് കച്ചേരിക്ക് പോകാൻ വിഷമമായിരുന്നു. ഞാനിങ്ങനെ ഇരുന്നപ്പോൾ നസീർ സാർ ചോദിച്ചു എന്താ ഇങ്ങനെ മൂഡൗട്ടായിട്ടിരിക്കുന്നത്. ഞാൻ പറഞ്ഞു എനിക്കിപ്പോൾ പ്രാക്ടിസ് ചെയ്യാനൊന്നും പറ്റുന്നില്ല. അതുകൊണ്ട കച്ചേരിക്ക് പോകാനൊക്കെ പേടിയാ. ആറു മണിക്കുശേഷം വഴിയുണ്ടക്കാം എന്ന് നസീർ സാറ് പറയും. മിക്കവാറും ആറു മണിവരെ ഷൂട്ടിങ് ഉണ്ടാകു . അങ്ങനെ ആറുമണി കഴിഞ്ഞ് നസീർ സാർ താമസിക്കുന്ന കോട്ടജിൽ. ഞങ്ങളെല്ലാവരും ഒത്തുകൂടും. സാർ ഭാസിച്ചേട്ടനെ(അടൂർ ഭാസി) വിളിക്കും. എന്നിട്ട് നസീർ സാർ എവിടുന്നെങ്കിലിം ഒരു തീപ്പട്ടിയോ കാലമോ എന്തെങ്കിലൊമൊക്കെ സംഘടിപ്പിച്ചു താളംപിടിക്കും. ഞങ്ങളങ്ങനെ മണിക്കൂറുകളോളം അവിടെയിരുന്നു പാടി പ്രാക്ടീസ് ചെയ്യും.
രണ്ടു മാണി വരെ ഷൂ ട്ടിങ് തുടർന്നാലും നായകനെന്ന നിലയിൽ ആരോടും ദേശീയപ്പെടുന്ന സ്വഭാവം അദ്ദേഹത്തിനില്ല. ആരോടും ഒരു ദേശായിയാവും അദ്ദേഹത്തിന് തോന്നിയിട്ടില്ല. എല്ലാ നിര്മാതാക്കളെയും സഹായിക്കും. ഒരുപാട് പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ട് . ചെയ്ത സഹായം മറ്റുള്ളവർ അറിയാതുരന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ശ്രീലത നമ്പൂതിരി പറഞ്ഞു. 1978 മുതൽ 80 വരെ 240 ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. പ്രേംനസീർ,അടൂർ ഭാസി ചിത്രങ്ങളാണ് അവയിൽ കൂടുതൽ 104 സിനിമകൾ. ശ്രീലത നമ്പൂതിരി ഇപ്പോൾ സിനിമയിലും സീരിയലുകളിലും സജീവമാണ്.
പാലോട് രവി അധ്യക്ഷനായ ചടങ്ങിൽ ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. എ സമ്പത്ത് എം പി, പ്രമോദ് പയ്യന്നൂർ, മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു. ശാസ്തമംഗലം ഗോപന്റെ ശേഖരത്തിലെ പ്രേംനസീർ ഫോട്ടോകളുടെ പ്രദർശനം, റഹിം പനവൂർ നേതൃത്വം നൽകിയ പ്രേം നസീർ ക്വിസ് മത്സരം എന്നിവ നടന്നു.