ഇസ്ലാമാബാദ്: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ വിട്ടയച്ചു. പാക് ജയിലിലായ 439 മത്സ്യത്തൊഴിലാളികളിൽ 220 പേരെയാണ് ഇപ്പോൾ വിട്ടയക്കുന്നത്. ട്രെയിനില്‍ ലാഹോറില്‍ എത്തിക്കുന്ന ഇവര്‍ തിങ്കളാഴ്ച നാട്ടിലെത്തും. ബാക്കി 219 പേർ അഞ്ചാം തീയതി ഇന്ത്യയിലെത്തും. രണ്ട് സംഘമായാണ് ഇവരെ മോചിപ്പിക്കുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റമാരോപിച്ച് പാക് നാവിക സേന കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികകളാണിവർ. 439 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്ന് കഴിഞ്ഞ ദിവസം പാക് അധികൃതര്‍ അറിയിച്ചിരുന്നു.