തിരുവനന്തപുരം:വെള്ളാപ്പള്ളി നടേശന്‍ തന്നെ ശിഖണ്ഡിയെന്നു വിളിച്ചത് വിവരക്കേടുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സത്യത്തിന്റെയും ധര്‍മത്തിന്റെയും ചേരിയിലായിരുന്നു ശിഖണ്ഡി നിന്നിരുന്നത്. വെള്ളാപ്പള്ളി നടേശന്‍ കൗരവപക്ഷത്ത് സ്വയം പ്രതിഷ്ഠിക്കുകയാണെന്നും. വി.എസ്. പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ വി.എസ്. അച്യുതാനന്ദനെ ശിഖണ്ഡി വേഷം ധരിപ്പിച്ചു സിപിഎം പോരിന് ഇറക്കിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി ഇന്നലെ ആരോപിച്ചിരുന്നു.