കടകംപള്ളി സുരേന്ദ്രന്‍ ഓണക്കോടി സമര്‍പ്പിക്കുന്നു
തിരുവനതപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗണേശോത്സവത്തോടനുബന്ധിച്ച് ഗണേശന് ജന്മദിന-ഓണക്കോടി സമര്‍പ്പിച്ചു. വേദസ്വം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കിഴക്കേകോട്ടയിൽ പ്രതിഷ്‌ഠിചിരിക്കുന്ന ഗണേശ വിഗ്രഹത്തിൽ പുതുവസ്ത്രം സമര്‍പ്പിച്ചുക്കൊണ്ട് ചടങ്ങ് ഉത്ഘാടനം ചെയ്തു. ഒരുലക്ഷത്തിയെട്ട് നാളികേരവും ഹോമ ദ്രവ്യങ്ങളും ഉപയോഗിച്ച് ശംഖുമുഖത്ത് നടക്കുന്ന മഹായജ്ഞത്തിന്റെ യജ്ഞദ്രവ്യം മന്ത്രി ഏറ്റുവാങ്ങി. ഗണേശോത്സവ ട്രസ്റ്റ് കണ്‍വീനര്‍ ആര്‍. ഗോപിനാഥന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കിഴക്കേക്കോട്ടയില്‍ നടന്ന ചടങ്ങില്‍ ഭക്തജനങ്ങള്‍ നെയ്യ്, തേന്‍, കരിമ്പ്, നാളികേരം, എള്ള്, തുടങ്ങിയ യജ്ഞദ്രവ്യങ്ങള്‍ സമര്‍പ്പിച്ചു.
24 ന് വൈകുന്നേരം ആരംഭിക്കുന്ന സര്‍വ്വവിഘ്‌ന നിവാരണ യജ്ഞം, 28-ാം തീയതി 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മഹാജ്ഞത്തോടും, ഗണേശ വിഗ്രഹ നിമജ്ഞനത്തോടുകൂടി സമാപിക്കും..