NEWS10/09/2017

ചട്ടമ്പിസ്വാമി ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി

ayyo news service
ഡോ. സുധീർ കിടങ്ങൂർ പുരസ്കാരം ഏറ്റുവാങ്ങുന്നു.
തിരുവനന്തപുരം:ചട്ടമ്പിസ്വാമിയുടെ 164 മത് ജയന്തി ആഘോഷങ്ങൾക്ക്  ആറ്റുകാൽ ശ്രീ ചട്ടമ്പിസ്വാമി സ്മാരകത്തിൽ തുടക്കമായി. ഭരണപരിഷ്കാര കമ്മീഷൻ അംഗം സി പി നായർ വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിൽ ദ്വിദിന ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. എഴുമറ്റൂർ രാജരാജവർമ്മ മുഖ്യപ്രഭാഷണം നടത്തി.  ഡോ. സുധീർ കിടങ്ങൂരിന് ഹേമലതസ്മാരക ചട്ടമ്പിസ്വാമിപുരസ്‌കാരം വി അയ്യപ്പൻ നായർ (ട്രെഷറർ ,ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ്)സമർപ്പിച്ചു. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ശിശുപാലൻ നായർ (ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി) നിർവഹിച്ചു. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ആർ രവീന്ദ്രൻ നായർ അധ്യക്ഷം  വഹിച്ച ചടങ്ങിൽ കൗൺസിലർ ആർ സി ബീന മറ്റു ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും സംസാരിച്ചു. നാളെ (11)  ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിലെ കൊല്ലൂരിലേക്ക് രഥഘോഷയാത്രയുണ്ടാകും. ക്ഷേത്ര സന്നിധിയിൽ നിന്നു രാവിലെ 9  ന് പുറപ്പെടും. തുടർന്ന് നടക്കുന്ന മറ്റു കലാപരിപാടികൾക്ക് ശേഷം ആഘോഷങ്ങൾക്ക് സമാപനമാകും. രാവിലെ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ആർ രവീന്ദ്രൻ നായർ ജയന്തി ആഘോഷങ്ങളുടെ പതാക ഉയർത്തി.
Views: 1580
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024