കണ്ണൂര്‍: അനധികൃത പടക്ക ശേഖരം പൊട്ടിത്തെറിച്ച് കണ്ണൂര്‍ പൊടിക്കുണ്ട് രാജേന്ദ്ര നഗറിലെ വീട് തകര്ന്നു. അലവില്‍ സ്വദേശിയായ അനൂപ് മാലിക് എന്നയാളും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന വീടാണ് തകര്‍ന്നത്. അനൂപ് മാലിക് സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്നില്ല. മകള്‍ ഹിബ (14), ഭാര്യ റാഹില എന്നിവര്‍ക്കാണു പരുക്കേറ്റത്. നാല്‍പതു ശതമാനത്തോളം പൊള്ളലേറ്റ ഹിബയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിസരവാസികളായ മറ്റു മൂന്നുപേര്‍ക്കും പരുക്കുണ്ട്.
കഥാകൃത്ത് ടി. പത്മനാഭന്റെ വീടിന് ഉള്‍പ്പെടെ സമീപത്തെ പത്തോളം വീടുകള്‍ക്കു സാരമായ കേടുപാടുണ്ട്. സമീപത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അഗ്നിശമനസേനയും ബോംബു സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.