തിരുവനന്തപുരം: ചെങ്ങന്നൂരും ഇടുക്കിയിലും ഓരോ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കും. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും 24 സംസ്ഥാനങ്ങളിലും ആരംഭിക്കുന്ന പുതിയ 149 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ഇടുക്കിയിലും തുടങ്ങാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും തപാല്‍ മന്ത്രാലയവും തീരുമാനിച്ചത്. ആദ്യഘട്ടമായി രാജ്യത്തുടനീളം 86 പോസ്റ്റ് ഓഫീസ് സേവാ കേന്ദ്രങ്ങള്‍ അനുവദിച്ചതിനും പുറമേയാണ് പുതിയ 149 കേന്ദ്രങ്ങള്‍ കൂടി അനുവദിച്ചത്.