തിരുവനന്തപുരം:നായര് സഹോദര സമാജം ജനറൽ സെക്രട്ടറി സുകുമാരാൻ നായര് സമുദായത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. അദ്ദേഹം മന്നം പടുത്തുയര്ത്തിയ സ്ഥാപനങ്ങൾ നടത്ത്തികൊണ്ടുപോകുക മാത്രമാണ് ചെയ്യുന്നത്. മന്നത്ത് പത്മനാഭാൻ മരിച്ചു 45 വര്ഷം കഴിഞ്ഞിട്ടും സമുദായ നന്മക്കുവേണ്ടി പുതിയ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് എനിക്കുണ്ടായ ഒരു ഉൾവിളിയുടെ അടിസ്ഥാനത്തിൽ സമുദായ നീതിനിഷേധത്തിനെതിരെ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്നത്.
നിരാഹാര സമരംകൊണ്ടും ഫലം ഉണ്ടായില്ലെങ്കിൽ മറ്റുസമരമാർഗം സ്വീകരിക്കും. കേരളത്തിലെ അര ക്കോടിയിലധികം വരുന്ന മുഴുവൻ നായരെയും സംഘടിപ്പിച്ചെടുക്കുക എന്നതാണെന്റെ ലക്‌ഷ്യം എന്ന് സമസ്ത നായര് സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ പറഞ്ഞു.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യനീതി നായര് സമുദായത്തിനും നല്കണമെന്നാവിശ്യപ്പെട്ട് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒക്ടോബർ അഞ്ചിനാണ് പഞ്ചദിന നിരാഹാര സമരം ആരംഭിച്ചത്. മൂന്നാം ദിനമായ നാളെ രാവിലെ ഗുജറാത്ത് പാട്ടിദാർ ആന്ദോളൻ സ്ഥാപക നേതാവ് ഡോ.പി.സി.പാട്ടേൽ സമരത്തെ അഭിസംബോധന ചെയ്യും.