തിരുവനന്തപുരം:സിവില്‍ സപ്ലൈസ് വകുപ്പിന്റെ പ്രത്യേക പരിശോധന സംഘം പാറശാലയിലെ ഒരു ഗോഡൗണില്‍ നിന്നും പൂഴ്ത്തിവച്ചിരുന്ന 32 ക്വിന്റല്‍ അരി, ഈന്തിവിളയിലെ ഒരു ഗോഡൗണില്‍ നിന്നും 24 ക്വിന്റല്‍ പച്ചരി, എട്ട് ക്വിന്റല്‍ പുഴുക്കലരി, 2.35 ക്വിന്റല്‍ ഗോതമ്പ് എന്നിവ പിടിച്ചെടുത്തു.
കാട്ടാക്കട ടൗണില്‍ അനധികൃതമായി വില്പനയ്ക്ക് വച്ചിരുന്ന ഗാര്‍ഹിക ആവശ്യത്തിനുള്ള ആറ് പാചകവാതക സിലിണ്ടറുകളും കണ്ടെടുത്തു. കൊല്ലത്ത് പ്രത്യേക പരിശോധനാ സംഘം 25 ഓപ്പണ്‍ മാര്‍ക്കറ്റും എട്ട് റേഷന്‍ കടകളും പരിശോധിച്ചു. ഒരു റേഷന്‍ കടയില്‍ 88 കിലോഗ്രാം ഗോതമ്പ് അധികവും 73 കിലോഗ്രാം അരി കുറവും കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വിജിലന്‍സ് ആഫീസര്‍ അറിയിച്ചു.