ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ വിമാനത്താവളത്തിലുണ്ടായ ശക്തമായ ഇരട്ട സ്‌ഫോടനത്തില്‍ പത്തുപേര്‍ മരിക്കുകയം 30 പേര്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ വിറച്ചെന്നും യാത്രക്കാര്‍ പരിഭ്രാന്തരായി ഓടിയെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രക്കാര്‍ ചെക്കിന്‍ ചെയ്യുന്ന സ്ഥലത്ത് പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.
സംഭവം ഭീകരാക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പാരീസ് ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ സലാഹ് അബ്‌ദെസ്‌ലാമിനെ കഴിഞ്ഞ ദിവസമാണ് ബ്രസല്‍സില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.