NEWS07/06/2015

ബാര്സക്ക് അഞ്ചാം യുറോപ്യൻ കിരീടം

ayyo news service

ബർലിൻ∙  യുവന്റസ്നെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകര്ത്തു സ്പാനിഷ് ക്ലബ്ബായ  ബാർസിലോനയ്ക്ക് ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം. മധ്യനിര താരം ഇവാൻ റാക്കിട്ടിച്ച്, ലൂയിസ് സ്വാരസ്, നെയ്മർ എന്നിവർ നേടിയ ഗോളുകളുടെ ചിറകിലേറിയാണ് ബാർസയുടെ അഞ്ചാം യുറോപ്യൻ കിരീട നേട്ടം.സ്പാനിഷ് താരം മൊറാട്ടയാണ് ഇറ്റാലിയൻ ക്ലബിന്റെ ആശ്വാസ ഗോൾ നേടിയത്.

ലൂയിസ് എന്റിക്വെ എന്ന പരിശീലകന് ബാർസയ്ക്കൊപ്പം സ്വപ്നതുല്യമായ സീസണോടെ തുടക്കം. ബാർസിലോനയെ ആരും ഭയക്കുന്ന ടീമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ചാവിയെന്ന മധ്യനിരയിലെ മാന്ത്രികന് ടീമംഗങ്ങളുടെ വക ഉചിതമായ യാത്രയയപ്പും.

ബാർസ മധ്യനിര താരം ഇവാൻ റാക്കിട്ടിച്ചാണ് നാലാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത് .രണ്ടാം പകുതിയിൽ 55 ആം മിനുട്ടിൽ അൽവാരോ മോരാട്ടോയിലൂടെ യുവന്റസ് ഗോൾ മടക്കി. സമനില പോരാട്ടം ശക്തമാക്കിയപ്പോൾ 68 ആം മിനുട്ടിൽ സുവരസ്സിലൂടെ ബാര്സ  ലീഡ് ട്നേടി.  ലീഡ് വര്ധിപ്പിക്കുക എന്നാ ലക്ഷ്യത്തിലൂടെ ആക്രമണം നടത്തിയ ബാര്സയുടെ മുന്നേറ്റം അധികസമയത്ത് (95) നെയ്മാരുടെ കാലുകളിലൂടെ ലക്‌ഷ്യം കണ്ടു . ഇതോടെ യുവന്റസ് ആര് സി എല് ഫൈനലിൽ തോല്ക്കുന്ന ആദ്യ ടീമായി .  കാലശ പ്പോരട്ടത്ത്തിലെ മികച്ച താരം ബാര്സയുടെ മധ്യനിരക്കാരൻ ആന്ദ്രെ ഇനിയെസ്റ്റ. 

 



Views: 1382
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024