തിരുവനന്തപുരം:തമിഴ്‌നാട്‌കേരള സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഈ വര്‍ഷത്തെ നവരാത്രി ഘോഷയാത്ര കുറ്റമറ്റതായി നടത്തുമെന്ന് ദേവസ്വം വിദ്യുച്ഛക്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സെപ്റ്റംബര്‍ 29ന് ആരംഭിക്കുന്ന നവരാത്രി ഘോഷയാത്ര ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരം നഗരത്തിലെത്തിച്ചേരും. ഘോഷയാത്ര സുഗമമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നു ആവശ്യമായ സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയക്കും. കൂടുതല്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍മാരും ഉന്നത പോലീസ് മേധാവികളും സംബന്ധിക്കുന്ന പ്രത്യേകയോഗം ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.