NEWS22/10/2016

കെപിഎസ്‌സിയുടെ ഏറ്റവും വലിയ പരീക്ഷ ഇന്ന്

ayyo news service
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ  ചരിത്രത്തില്‍ 6,34,283 ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ച ഏറ്റവും വലിയ പരീക്ഷ ഇന്ന്.   സംസ്ഥാനത്തെ 2608 കേന്ദ്രങ്ങളിലായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.15 വരെ നടത്തുന്ന  കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷനിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയിലാണ്  ഏറ്റവുമധികം ഉദ്യോഗാർഥികള്‍ അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 5,41,823 ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ച യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയായിരുന്നു ഇതുവരെ ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ച പിഎസ്‌സി പരീക്ഷ.

പരീക്ഷ നടത്തിപ്പിനായി 10 കോടിയോളം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഒരു ഉദ്യോഗാര്‍ഥിക്ക് 150 രൂപയിലധികം ചെലവ് വരുമെന്നാണ് പിഎസ്സിയുടെ കണക്ക്.  ഏറ്റവുമധികം പരീക്ഷാ കേന്ദ്രങ്ങളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്, 495 കേന്ദ്രങ്ങള്‍. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ്ഉദ്യോഗാര്‍ഥികളുള്ളത്, 62 പേര്‍.


Views: 1702
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024