തിരുവനന്തപുരം:മാതൃരാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ലഫ്. കേണല്‍ നിരഞ്ജന്റെ സ്മരണ നിലനിര്‍ത്താന്‍ വ്യവസായ പരിശീലന വകുപ്പിന് (ഐ.ടി.ഐ) കീഴിലുള്ള സര്‍ക്കാര്‍ ഐ.ടി.ഐയ്ക്ക് നിരഞ്ജന്റെ പേര് നല്‍കാന്‍ തീരുമാനിച്ചു. നിരഞ്ജന്റെ സ്വദേശമായ പാലക്കാട് എളമ്പുലാശ്ശേരി സര്‍ക്കാര്‍ ഐ.ടി.ഐ ആണ് ലഫ്.കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ഐ.ടി.ഐ. എന്ന പേരില്‍ നാമകരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് തൊഴില്‍നൈപുണ്യ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.
ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിന് പ്രവര്‍ത്തനമാരംഭിച്ച വ്യവസായ പരിശീലന വകുപ്പിന്റെ കേന്ദ്രമാണ് പാലക്കാട് എളമ്പുലാശ്ശേരി സര്‍ക്കാര്‍ ഐ.ടി.ഐ. ഡ്രാഫ്റ്റ്മാന്‍, പ്ലംബര്‍ ട്രേഡുകളിലാണ് ഇവിടെ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്.