വനിതാസംഗമം അബ്ദുല്‍ ഹക്കീം കരമന ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണെന്നും ഭിക്ഷാടന മാഫിയയുടെ പേരില്‍ യാചകരും, മാനസിക രോഗികളുമായ സാധാരണക്കാരെയും, പാവപ്പെട്ട ഒറ്റപ്പെട്ട വ്യക്തികളെയും, അന്യ സംസ്ഥാന തൊഴിലാളികളെയും ജനക്കൂട്ടം വിചാരണ ചെയ്യുകയും, മര്‍ദ്ദിച്ചവശരാക്കുകയും, മരണത്തില്‍ കലാശിക്കുകയും ചെയ്യുന്ന അവസ്ഥ ഗുരുതരമായ സാമൂഹ്യ മനോരോഗത്തെയാണ് കാണിക്കുന്നത്. ഇത്തരം ആള്‍ക്കുട്ടങ്ങളെ നിയമത്തിന്റെ മുന്നിലെത്തിച്ച് അവരെ മാതൃകാപ രമായി ശിക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് മുസ്‌ലിം ഗേള്‍സ് & വിമന്‍സ് മൂവ്‌മെന്റ് (എം.ജി.എം.) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍.
മാനസികരോഗിയായ ആദിവാസി യുവാവിനെ അട്ടപ്പാടിയില്‍ മര്‍ദ്ദിച്ചവശനാക്കി കൊലപ്പെടുത്തിയതും അന്യ സംസ്ഥാന തൊഴിലാളിയെ കണ്ണൂരില്‍ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് ആക്രമിച്ചതും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. കെ.എന്‍.എം. സംസ്ഥാന സമിതി അംഗം അബ്ദുല്‍ ഹക്കീം കരമന സംഗമം ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. ജില്ലാ സെക്രട്ടറി അല്‍ അമീന്‍ ബീമാപള്ളി,മുബീന സ്വലാഹിയ്യ പാങ്ങോട്, സജ്‌ന തൊടുപുഴ, എം.ജി.എം. ജില്ലാ പ്രസിഡന്റ് ലൈല മുഹമ്മദ് കുഞ്ഞ് തിരുമല, സെക്രട്ടറി ഷമീന ബീമാപള്ളി, ഷൈമ ബാലരാമപുരം എന്നിവര്‍ സംസാരിച്ചു.