തിരുവനന്തപുരം:വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന ഇന്ത്യക്കാരുടെ കള്ളപ്പണം രാജ്യത്ത് തിരിച്ചുകൊണ്ടുവരുമെന്നും ആ പണം ഓരോ പൌരന്റെയും ബാങ്ക് അക്കൌണ്ടിൽ മാസം മൂന്നു ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പറഞ്ഞ ബി ജെ പി സര്‍ക്കാര്‍ ഇതുവരെ അത് പാലിച്ചിട്ടില്ല. അതിനു പകരം ഇപ്പോൾ ശവാസനം കാണിക്കുകയാണ്. കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിനുപകരം അത് കാണിച്ചാൽ മതിയോ എന്ന് ജമീല പ്രകാശം എം എൽ എ ചോദിച്ചു.
അഴിമതിക്കും വർഗീയതക്കുമെതിരെ യുവജനതാദൾ (എസ്) സെക്രട്ടരിയെറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ.
പാര്‍ടിയുടെ സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി കണ്‍വീനർ എം എസ ഷാഫി അധ്യക്ഷം വഹിച്ചു.