ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. അതിന്റെ ഭാഗമായി അണക്കെട്ടിന് സമീപം കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. ഉന്നതാധികാരസമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും കേരളം അറിയിച്ചു.
അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസംരക്ഷണ സേനയെ ഏല്‍പ്പിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് കോടതിയില്‍ മറുപടി നല്‍കുകയായിരുന്നു കേരളം. ഇപ്പോള്‍ സുരക്ഷ ചുമതല കേരളത്തിനാണ്. അത് അപര്യാപ്തമാണെന്ന് കാണിച്ചാണ് തമിഴ്‌നാട് ഹര്‍ജി നല്‍കിയത്.
അവര്‍ നിര്‍ദേശിക്കുന്നവരെ മാത്രമേ അകത്തേയ്ക്കു കയറ്റിവിടുകയുള്ളുവെന്നും കേരളം അറിയിച്ചു.