കണ്ണൂർ: ബോംബേറില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പാനൂര്‍ വടക്കേപൊയിലൂര്‍ പാറയുള്ളപറമ്പത്തു വീട്ടില്‍ വിനോദ് ആണു മരിച്ചത്. രാത്രി രണ്ടോടെയാണു സംഭവം. വീട്ടിലേക്കു നടന്നുപോവുകയായിരുന്ന വിനോദിനു നേരെ അക്രമിസംഘം ബോംബെറിയുകയായിരുന്നു.
കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു സിപിഎം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ചു പാനൂര്‍ മേഖലയിിലും തലശേരി താലൂക്കിലും ഇന്നു ഹര്‍ത്താലിന് സിപിഎം ആഹ്വാനം ചെയ്തു. എന്നാല്‍ ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.