ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ മൂന്നാഴ്ചക്കിടെ നാലു പ്രമുഖ ബോഡിബില്‍ഡിംഗ് താരങ്ങള്‍ മരിച്ചു. വേഗത്തിൽ ഫലം കിട്ടുന്നതിനുവേണ്ടി ഉപയോഗിച്ച വ്യാജ സ്റ്റിറോയിഡുകകളാണ് ഇവരുടെ മരണത്തിനു ഇടയാക്കിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഖ്‌ലൂബ് ഹൈദര്‍ എന്നയാളാണ് ഒടുവില്‍ മരിച്ചത്. സൗത്ത് എഷ്യന്‍ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്ണം നേടിയ ഹുമയൂണ്‍ ഖുറം, വെങ്കലം നേടിയ ഹമീദ് അലി, റിസ്‌വാന്‍എന്നിവരാണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഗവൺമെന്റിന്റെ സഹാത്തോടെ രാജ്യത്തെ ജിമ്മുകളുടെ അംഗീകാരം എടുത്തുകളുയുമെന്നും ഒപ്പം അഞ്ചംഗ കമ്മിറ്റി രൂപികരിച്ച് അവര്ക്ക് മുന്നിൽ ജിമ്മുകളെ രജിസ്റ്റർ ചെയ്യിപ്പിക്കുകയും വ്യാജ സ്റ്റിറോയിഡുകൾ ഉപയോഗിക്കയില്ലെന്നു പ്രതിജ്ഞ ചോല്ലിക്കുകയും ചെയ്യുമെന്ന് പാക് ബോഡിബില്‍ഡിംഡ് ഫെഡറേഷന്‍ പ്രസിഡന്റ് ഷേയ്ക്ക് ഫാറൂഖ് പറഞ്ഞു. ശേഷവും ഉപയോഗിക്കുന്നതു കണ്ടെത്തിയാൽ ജിമ്മുകൾ സീൽ ചെയ്യുമെന്നും അവര്ക്കെതിരെ കടുത്ത ശിക്ഷ വിധികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.