തിരുവനന്തപുരം:ചുമട്ടു തൊഴിലാളികളുടെ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചു സംയുക്ത സമര സമിതി യുടെ നേതൃത്വത്തിൽ ഇന്ന് നടത്തേണ്ടിയിരുന്ന സെക്രട്ടറിയേറ്റ് ധർണ ബി ജെ പിയുടെ ഉപരോധ സമരത്തെത്തുടർന്ന് ഉപരോധമായി മാറി.
സി ഐ ടി യു,ഐ എൻ ടി യു സി, എ ഐ ടി യു സി,യു ടി യു സി,എസ് ടി യു തുടങ്ങിയ സംഘടനകളുടെ സംയുക്തമായി നടത്തിയചുമട്ടു തൊഴിലാളികളുടെ ഉപരോധം സി പ എം കണ്‍വീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ തൊഴിലാളികളെ പോലീസ് സ്പെൻസർ ജെങ്ങ്ഷനിൽ വച്ച് ക്രമസമാധാനത്തിന്റെ ഭാഗമായി തടഞ്ഞു. അവിടെ തൊഴിലാളികൾ ഇരുപ്പു തുടർന്നപ്പോൾ ഉപരോധ സമരമായി മാറുക ആയിരുന്നു.
സംയുക്ത സമരസമിതി സർക്കാരിൽ സമര്പ്പിച്ച ആവിശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂണ്‍ 15 മുതൽ ചുമട്ടു തൊഴിലാളികൾ അനിശ്ചിതകാലം പണിമുടക്കുമെന്ന് നേതാക്കൾ പറഞ്ഞു .
സ്പെൻസർ ജെങ്ങ്ഷനിലും സമരം തുടർന്നപ്പോൾ കഷ്ടത്തിലായത് പാവം യാത്രക്കാരാണ്.