തിരുവനന്തപുരം: മന്ത്രി കെ.എം. മാണിക്കെതിരായ കോഴക്കേസില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, ജനറല്‍ സെക്രട്ടറി എം.ഡി. ധനേഷ്, കൃഷ്ണകുമാര്‍ പോളക്കുളത്ത്, ജോണ്‍ കല്ലാട്ട്, ശ്രീവല്‍സന്‍ എന്നി അഞ്ചുപേരെ നുണപരിശോധനയ്ക്കു വിധേയരാക്കണമെന്ന വിജിലന്‍സ് ആവശ്യത്തില്‍ ബാര്‍ ഉടമകളുടെ നിലപാട് ഇന്നു രാവിലെ തീരുമാനിക്കും. നുണപരിശോധനയ്ക്കു മുന്‍പു നടത്തിയ വൈദ്യപരിശോധനയുടെ റിപ്പോര്‍ട്ട് ഇന്നു രാവിലെ ലഭിക്കും.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ വൈദ്യപരിശോധനയ്ക്കുശേഷം നുണപരിശോധനയ്ക്കു ഹാജരാകാന്‍ തീരുമാനിച്ചു. വിജിലന്‍സിനു കൂടുതല്‍ തെളിവു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ വിജിലന്‍സ് പ്രത്യേക കോടതി ആവശ്യപ്പെട്ടെങ്കിലും രണ്ടുതവണ ഇവര്‍ സമയം നീട്ടിച്ചോദിച്ചു. കഴിഞ്ഞതവണ സമയം നീട്ടിച്ചോദിച്ചപ്പോഴാണു ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ 25ന് ഇക്കാര്യത്തില്‍ നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.