തിരുവനന്തപുരം:സംസ്ഥാനത്തെ 11 നദികളിലെ മണല്‍ ഖനനം സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവായി.
ഇതുപ്രകാരം തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, വാമനപുരം നദികള്‍ കൊല്ലം ജില്ലയിലെ കല്ലടയാര്‍ , കോഴിക്കോട് ജില്ലയിലെ കുറ്റിയാടിപ്പുഴ, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് മണല്‍ ഖനനം നിരോധിച്ചു. വിവിധ ഏജന്‍സികള്‍ നടത്തിയ മണല്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
മലപ്പുറം, കോഴിക്കോട് ജില്ലകളുടെ പരിധിയില്‍വരുന്ന ചാലിയാര്‍, പത്തനംതിട്ട ജില്ലയിലെ പമ്പാനദി, കോഴിക്കോട് ജില്ലയിലെ കടലുണ്ടിപ്പുഴ, കൊല്ലം ജില്ലയിലെ ഇത്തിക്കരയാര്‍, എറണാകുളം ജില്ലയിലെ പെരിയാര്‍ എന്നിവിടങ്ങളില്‍ നിശ്ചിത തോതില്‍ മണല്‍ ഖനനം അനുവദിച്ചിട്ടുണ്ട്.