NEWS14/05/2015

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രസാദ ദാരിദ്ര്യം

ayyo news service

തിരുവനന്തപുരം:പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സഹസ്ര കോടിയുടെ നിധിയുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല ഭക്തർക്ക്  ഇപ്പോൾ ചന്ദന പ്രസാദം നേരെ ഒന്ന് നെറ്റിയിൽ തൊടാൻ പോലും ലഭിക്കുന്നില്ല എന്ന പരാതിയാണ് ഉയരുന്നത്.

നേരത്തെ നല്ല കാവി നിറമുള്ള കട്ടി  ചന്ദനമാണ് നൽകിയിരുന്നതെങ്കിൽ ഇപ്പോൾ വെള്ളമായ വെള്ളച്ചന്ദനം ഒരു ഒരു കുഞ്ഞു  സ്പൂണിൽ പോറ്റി കൈയിൽ ഒഴിച്ച് കൊടുക്കയാണ് ചെയ്യുന്നത്. ഒരു വിരൽത്തുമ്പിൽ പതിയാനെയുള്ളൂ, നെറ്റിയിൽ തൊടുമ്പോൾ കഴിയും.  ഉണങ്ങിക്കഴിഞ്ഞാൽ ചന്ദനം പുരട്ടി എന്നും .അറിയാന് കഴിയില്ല   ഇത് കിട്ടുന്ന മാത്രയിൽ ഭക്തർ പ്രസിദ്ധമായ ക്ഷേത്രത്തിലെ  ചന്ദന പിശുക്കോര്ത്ത്  സ്വയം ചിരിക്കുകയാണ്. 

അതുമല്ല സാധാരണ പോറ്റി കൈയിൽ ചന്ദന പ്രസാദം എറിഞ്ഞു  കൊടുക്കുകയാണ്   ചെയ്യുന്നത്.  ഇവിടെ അതിനു വിരുദ്ധമായി സ്പൂണിൽ ആണ് കൈയിൽ ഒഴിച്ച് നല്കുന്നത്.  

നേരത്തെയും കാവി നിറമുള്ള ചന്ദനം കുറച്ചേ ലഭിക്കുമെങ്കിലും വ്യത്യസ്തമായ ആ ചന്ദനം ഭക്തര്ക്ക് പ്രിയപ്പെട്ടതായിരുന്നു.  അര്ച്ചന്ക്കും സ്പെഷ്യൽ ദര്ഷനത്തിനും നല്ലൊരു തുകയാണ്  ഭക്തരുടെ കൈയിൽ നിന്ന് ഈടാക്കുന്നത്.   അതിനാൽ  പഴയതുപോലെ  മനസ്സ് നിറയുന്ന രീതിയിൽ പിശുക്ക് മാറ്റി നല്ല ചന്ദനം കട്ടിക്ക് വിധിയാവണ്ണം നല്കനമെന്നാണ് ഭക്തർ പറയുന്നത്

Views: 1520
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024