ലക്‌നൗ:മാഗി ന്യൂഡില്‍സുമായി ബന്ധപ്പെട്ട് അമിതാഭ്ബച്ചനും മാധുരിദീക്ഷിത്തിനും പ്രീതിസിന്റയ്ക്കുമെതിരെ കേസെടുത്തു. നെസ്ലെ ഇന്ത്യയ്‌ക്കെതിരെയും കേസെടുത്തു. മറ്റ് അഞ്ചു പേര്‍ക്കെതിരെയും കേസുണ്ട്.
മാഗി ന്യൂഡില്‍സ് പരസ്യത്തിലൂടെ പ്രോത്സാഹിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. പ്രാദേശിക തലത്തിലുള്ള ഒരു അഭിഭാഷകനാണ് ഇവര്‍ മൂന്നു പേര്‍ക്കുമെതിരെ പ്രത്യേകം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്.
ഉത്തര്‍പ്രദേശ് ഫുഡ് സെയ്ഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് നെസ്ലെ ഇന്ത്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിലാണ് കേസെന്നും ബരാബാങ്കി ഫുഡ് സേഫ്റ്റി ഓഫീസര്‍ വി.കെ. പാണ്ഡെ പറഞ്ഞു.
മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടി മാധുരി ദീക്ഷിതിനും ഉത്തരാഖണ്ഡിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്
അപകടകരമായ അളവില്‍ ലെഡിന്റെയും മോണോസോഡിയത്തിന്റെയും അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ നിയമനടപടികളുമായി എഫ്ഡിഎ നീങ്ങുന്നത്. മാഗിയില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുപിയില്‍ നിന്നും ന്യൂഡില്‍സ് പാക്കറ്റുകള്‍ പിന്‍വലിച്ചിരുന്നു.
.