തിരുവനന്തപുരം:രാഷ്ട്രീയ മത ജാതി ഭേതമന്യേ കേരളം മുഴുവൻ രാഷ്ട്രീയ നേതാക്കളും ഇവിടെ വന്ന ഇതിനോട് ഐക്യദാർഢ്യം പ്രഖിപ്പിച്ചിട്ടും ധാർഷ്ട്യത്തോടെ പെരുമാറുന്ന മാനേജ്‌മെന്റും പ്രിൻസിപ്പാളും ആണെങ്കിൽ എനിക്ക് പറയുന്നള്ളത് ബഹുമാന്യ പ്രിൻസിപ്പളേ നിങ്ങൾ ഇവുടുത്തെ കോളേജ് വിദ്യാർത്ഥിനികളുടെ സ്വകാര്യതയിലേക്ക് തിരിച്ചുവച്ചിരുന്ന സിസിടിവി ക്യാമറ സ്വന്തം ഹൃദയത്തിനു നേരെ ഒന്ന് തിരിച്ചു വയ്ക്കുക . നിങ്ങൾ കഴിഞ്ഞ കുറെ നാളുകളായി ചെയ്തകൂട്ടിയ തെറ്റുകൾ മനസ്സിലാക്കാനും തിരുത്താനും സാധിക്കും അല്ലെങ്കിൽ വലിയ ഒരു വിപത്തിലേക്ക് കാര്യങ്ങൾ മുന്നോട്ട് പോകും എന്ന കാര്യത്തിൽ ഏതൊരു സംശയവുമില്ല. ലോ അക്കാദമി സമരം ഒത്തുതീർപ്പാക്കുക ലോ അക്കാദമി സർക്കാർ ഏറ്റെടുക്കുക എന്നി ആവിശ്യങ്ങളുന്നയിച്ച് എഐവൈഎഫ് നടത്തുന്ന ദ്വിദിന സത്യാഗ്രഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പേരൂർക്കടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനും ഏതിനും അഭിപ്രായം പറയുന്ന നമ്മുടെ സാംസ്കാരിക നായകന്മാരെ ആരെയും കണ്ടില്ല. ഇത്രയും വലിയ മാനുഷിക പ്രശനം ഇവിടെ ഉണ്ടായിട്ടും പ്രതിരിക്കാൻ കണ്ടില്ല എന്നത് ദുഃഖകാരമായ കാര്യം തന്നെയാണ്. എല്ലാകാലവും എല്ലാരേയും പറ്റിക്കാൻപറ്റില്ല കുറച്ചു കാലം കൊണ്ട് എല്ലാപേരെയും പറ്റിച്ചു. സിനിമകഥകളെ വെല്ലുന്ന രസകരമായ സീക്വാൻസായിട്ടാണ് മാറിയിരിക്കുന്നത്. കമ്മ്യുണിസ്റ്റെന്നോ അല്ലെങ്കിൽ വേറെവല്ല രാഷ്ട്രീയ പാര്ടിയെന്നോ വിവേചനമില്ലാതെ എല്ലാ തലങ്ങളിലും എല്ലാ അന്തപുരങ്ങളിലും പിടിപാടുള്ള മാറിമാറിവന്ന സർക്കാരുകളെ സ്വാധിനിച്ച ഒരു മാനേജ്മെന്റും അത്തരം മാനേജ്മെന്റിന്റെ അവസാനത്തെ കണ്ണിയായ നമ്മുടെ പ്രിൻസിപ്പാളുമൊക്കെ കണ്ടുമറന്ന സിനിമയിലെ രംഗങ്ങളെ ഓർമിപ്പിക്കുന്ന അഭിനേതാക്കളാണ്.
ഏതാണ്ട് പന്ത്രണ്ട് ഏക്കറോളം സർക്കാർ ഭൂമി സ്വകാര്യവത്കരിച്ചുകൊണ്ട് വ്യവസായംപോലെ വിദ്യാഭ്യാസ സ്ഥാപനം നടത്തിക്കൊണ്ട പോകുക. സ്വാശ്രയക്ളോളേജ് ഇന്ത്യയിൽ വരുന്നതിനു വർഷങ്ങൾക്ക് മുൻപ് തന്നെ സ്വാശ്രയകോളേജിന്റെ എല്ലാ തട്ടിപ്പും വെട്ടിപ്പും നടത്താൻ ബുദ്ധിപൂർവം കൈകാര്യം ചെയ്ത ഒരു മാനേജ്‌മെന്റായിരുന്നു ഇത്. ഈ ജനാതിപത്യ രാജ്യത്ത് ജനങ്ങൾ കൂടുതൽ എന്തഭിപ്രായം പറയുന്നോ അല്ലെങ്കിൽ കൂടുതൽ ആൾക്കാർ എന്തഭിപ്രായം പറയുന്നോ അല്ലെങ്കിൽ ജനങ്ങളുടെ കൂട്ടായ്മാ എന്തുപറയുന്നു അതനുസരിച്ചാണ് കാര്യങ്ങൾ നടപ്പാക്കുന്നത്. അതുകൊണ്ട് ബന്ധങ്ങൾ മറന്ന് ശക്ത്തമായ നടപടിയെടുക്കാൻ. നമ്മുടെ സർക്കാർ തയ്യാറാകണം. അവർ ചെയ്തത് തെറ്റായിരുന്നു ആ തെറ്റ് കണ്ടു പിടിച്ചിരിക്കുന്നു ഇതിനെതിരെ സർക്കാർ ശക്തമായ നിലപാടെടുത്തില്ലെങ്കിൽ ചരിത്രത്തിൽ ഭരിക്കുന്ന പാർട്ടിയെ കറുത്ത മഷിയാൽ രേഖപ്പെടുത്തും.