തിരുവനന്തപുരം:പതിനൊന്ന് തദ്ദേശ സ്വയം ഭരണ വാര്‍ഡുകളില്‍ ഇന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 6 ജില്ലകളിലെ 9 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും തൃശൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ 7ന് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. 22ന് രാവിലെ 10 മണിക്കാകും വോട്ടെണ്ണല്‍ ആരംഭിക്കുക.
വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പിനും ആറുമാസത്തിന് മുമ്പു നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.
തിരഞ്ഞെടുപ്പു നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍.
തിരുവനന്തപുരംപനവൂര്‍ ഗ്രാമപഞ്ചായത്ത്06 മിന്നിലം, കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്10 നെടുമ്പാറ, കോട്ടയം മൂന്നിലവ് ഗ്രാമപഞ്ചായത്ത്08 മൂന്നിലവ്, വിജയപുരം ഗ്രാമപഞ്ചായത്ത്04 പെരിങ്ങള്ളൂര്‍, എറണാകുളംപാമ്പാക്കുട ഗ്രാമപഞ്ചായത്ത്01 നെയ്ത്തുശാലപ്പടി, തൃശ്ശൂര്‍ തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍23 മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്15 വാടാനപ്പള്ളി വെസ്റ്റ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്14 തെക്കേക്കര, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്09 പിണ്ടാണി, മലപ്പുറം അരീക്കോട് ഗ്രാമപഞ്ചായത്ത്05 താഴത്തങ്ങാടി, വയനാട്പനമരം ബ്ലോക്ക്പഞ്ചായത്ത്02 പാക്കം.