തിരുവനന്തപുരം: സര്ക്കരിനെതിരെ കടുത്ത നിലപാടുമായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്. വിവാദമായ സര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എഴുതിയ കത്തുകള്‍ സുധീരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ ഹോപ് പ്ലാന്റേഷന്‍ കൈയടക്കി
വച്ചിരിക്കുന്ന മിച്ചഭൂമി സര്‍ക്കാരിന് നഷ്ടമാകുന്ന സാഹചര്യം തടയണമെന്ന്
ആവശ്യപ്പെട്ടു നല്‍കിയ കത്താണ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്.
വിവരാവകാശ നിയമപരിധിയില്‍ നിന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയെ ഒഴിവാക്കുന്ന നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെകൊണ്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും സുധീരന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സുധീരന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ
VM Sudheeranഇടുക്കി
ജില്ലയിലെ പീരുമേട്ടിൽ ഹോപ് പ്ലാന്റേഷൻ കൈയടക്കി വച്ചിരിക്കുന്ന മിച്ചഭൂമി
സർക്കാരിന് നഷ്ടമാകുന്ന സാഹചര്യം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും അയച്ച കത്ത്.